05:23pm 10 September 2026
NEWS
ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ 17ന് തുടങ്ങും
13/02/2026  07:20 PM IST
nila
ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ  17ന് തുടങ്ങും

ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ 19-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവെൻഷൻ  17 മുതൽ ചെങ്ങന്നൂർ ബഥേൽ അരമനയിൽ മാർ പീലക്സീനോസ് നഗറിൽ 'യഹോവ എൻ്റെ പരിച' എന്ന ചിന്താവിഷയത്തെ ആസ്‌പദമാക്കി നടക്കും. 21 ന് സമാപിക്കും. 
 17ന് രാവിലെ 9:30 ന് വൈദിക ധ്യാനത്തിൽ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യസന്ദേശം നൽകും.
18 ന്‌ വൈകിട്ട് 5:30ന് സന്ധ്യാനമസ്ക്കാരം. തുടർന്ന് കൺവൻഷൻ നഗറിലേക്ക് സുവിശേഷ റാലി. ശേഷം നടക്കുന്ന യോഗത്തിൽ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും.  ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ ഉദ്ഘാടനവും മുഖ്യസന്ദേശവും നൽകും. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജിൻ്റെ ലോഗോ പ്രകാശനവും ചടങ്ങ നിർവഹിക്കും. 

19ന് പ്രൊഫ. തോമസ് കുരുവിള വചന ശുശ്രൂഷ നിർവ്വഹിക്കും.
20ന് രാവിലെ 9:30ന് കുടുംബധ്യാനത്തിന് ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യസന്ദേശം നൽകും. വൈകിട്ട് ഫാ. നോബിൻ ഫിലിപ്പ് വചനശുശ്രൂഷ നിർവ്വഹി ക്കും.

21ന് രാവിലെ 10ന് സൺഡേസ്‌കൂൾ വിദ്യാർത്ഥി സംഗമവും ഉച്ചയ്ക്ക് 2:30ന് സെന്റ്. ജോസഫ് ഫോറം ഉദ്ഘാടന സമ്മേളനവും നടക്കും. 
ഫാ.സ്റ്റെഫിൻ ജേക്കബ്,ഡോ.ജോസ്ജോസഫ് എന്നിവർ പ്രസംഗകരായിരിക്കുമെന്ന്  ഡോ.മാത്യുസ് മാർ   തീമോത്തിയോസ്, ഫാ.പി.കെ.കോശി, ഫാ.ജോസഫ് കുര്യാക്കോസ്, ഫാ. റിനോ കെ. മാത്യു, ചിൽസ് തോമസ് കോശി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img